1
നിങ്ങളുമായി കരാറിലേര്പ്പെട്ടിരുന്ന ബഹുദൈവ വിശ്വാസികളോട് അല്ലാഹുവിനും അവന്റെ ദൂതന്നും ഇനിമേല്‍ ബാധ്യതയൊന്നുമില്ലെന്ന അറിയിപ്പാണിത്:
2
"നാലു മാസം നിങ്ങള്‍ നാട്ടില്‍ സ്വൈരമായി സഞ്ചരിച്ചുകൊള്ളുക.” അറിയുക: നിങ്ങള്ക്ക് അല്ലാഹുവെ തോല്പിരക്കാനാവില്ല. സത്യനിഷേധികളെ അല്ലാഹു മാനം കെടുത്തുകതന്നെ ചെയ്യും.
3
മഹത്തായ ഹജ്ജ് നാളില്‍ മുഴുവന്‍ മനുഷ്യര്ക്കു മായി അല്ലാഹുവും അവന്റെ ദൂതനും നല്കു്ന്ന അറിയിപ്പാണിത്. ഇനിമുതല്‍ അല്ലാഹുവിനും അവന്റെ ദുതന്നും ബഹുദൈവ വിശ്വാസികളോട് ഒരുവിധ ബാധ്യതയുമില്ല. അതിനാല്‍ നിങ്ങള്‍ പശ്ചാത്തപിക്കുന്നുവെങ്കില്‍ അതാണ് നിങ്ങള്ക്ക് ഉത്തമം. അഥവാ, നിങ്ങള്‍ പിന്തിരിയുകയാണെങ്കില്‍ അറിയുക: അല്ലാഹുവെ തോല്പി്ക്കാന്‍ നിങ്ങള്ക്കാിവില്ല. സത്യനിഷേധികള്ക്ക് നോവേറിയ ശിക്ഷയുണ്ടെന്ന് അവരെ നീ “സുവാര്ത്തു” അറിയിക്കുക.
4
എന്നാല്‍ ബഹുദൈവ വിശ്വാസികളില്നിന്ന് നിങ്ങളുമായി കരാറിലേര്പ്പെടുകയും പിന്നെ അത് പാലിക്കുന്നതില്‍ വീഴ്ച വരുത്താതിരിക്കുകയും നിങ്ങള്ക്കെനതിരെ ആരെയും സഹായിക്കാതിരിക്കുകയും ചെയ്തവര്ക്ക് ഇതു ബാധകമല്ല. അവരോടുള്ള കരാര്‍ അവയുടെ കാലാവധിവരെ നിങ്ങള്‍ പാലിക്കുക. തീര്ച്ച്യായും അല്ലാഹു സൂക്ഷ്മത പുലര്ത്തുരന്നവരെയാണ് ഇഷ്ടപ്പെടുന്നത്.
5
അങ്ങനെ യുദ്ധം നിഷിദ്ധമായ മാസങ്ങള്‍ പിന്നിട്ടാല്‍ ആ ബഹുദൈവ വിശ്വാസികളെ നിങ്ങള്‍ എവിടെ കണ്ടാലും കൊന്നുകളയുക. അവരെ പിടികൂടുകയും ഉപരോധിക്കുകയും ചെയ്യുക. എല്ലാ മര്മളസ്ഥാനങ്ങളിലും അവര്ക്കാ യി പതിയിരിക്കുക. അഥവാ, അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം നിഷ്ഠയോടെ നിര്വുഹിക്കുകയും സകാത്ത് നല്കുാകയുമാണെങ്കില്‍ അവരെ അവരുടെ പാട്ടിനുവിട്ടേക്കുക. സംശയം വേണ്ട; അല്ലാഹു ഏറെ പൊറുക്കുന്നവനും പരമ ദയാലുവുമാണ്.
6
ബഹുദൈവ വിശ്വാസികളിലാരെങ്കിലും നിന്റെയടുത്ത് അഭയം തേടിവന്നാല്‍ അവന്ന് നീ അഭയം നല്കുക. അവന്‍ ദൈവവചനം കേട്ടറിയട്ടെ. പിന്നെ അവനെ സുരക്ഷിതസ്ഥാനത്ത് എത്തിച്ചുകൊടുക്കുക. അവര്‍ അറിവില്ലാത്ത ജനമായതിനാലാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്.
7
ആ ബഹുദൈവ വിശ്വാസികള്ക്ക് അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും അടുക്കല്‍ കരാര്‍ നിലനില്ക്കു ന്നതെങ്ങനെ? മസ്ജിദുല്‍ ഹറാമിനടുത്തുവെച്ച് നിങ്ങളുമായി കരാര്‍ ചെയ്തവര്ക്കൊ ഴികെ. അവര്‍ നിങ്ങളോട് നന്നായി വര്ത്തി ക്കുകയാണെങ്കില്‍ നിങ്ങള്‍ അവരോടും നല്ലനിലയില്‍ വര്ത്തിിക്കുക. തീര്ച്ച്യായും അല്ലാഹു സൂക്ഷ്മത പുലര്ത്തു ന്നവരെയാണ് ഇഷ്ടപ്പെടുന്നത്.
8
അതെങ്ങനെ നിലനില്ക്കാനാണ്? അവര്ക്ക് നിങ്ങളെ കീഴ്പെടുത്താന്‍ സാധിച്ചാല്‍ നിങ്ങളുമായുള്ള കുടുംബബന്ധമോ സന്ധിവ്യവസ്ഥകളോ ഒന്നും അവര്‍ പരിഗണിക്കുകയില്ല. വാക്കുകള്‍ കൊണ്ട് അവര്‍ നിങ്ങളെ തൃപ്തിപ്പെടുത്തും. എന്നാല്‍ അവരുടെ മനസ്സുകളത് നിരാകരിക്കും. അവരിലേറെപ്പേരും അധാര്മി്കരാണ്.
9
അവര്‍ തുച്ഛവിലയ്ക്ക് അല്ലാഹുവിന്റെ വചനങ്ങളെ വിറ്റു. അല്ലാഹുവിന്റെ മാര്ഗ്ത്തില്നിുന്ന് ജനത്തെ തടയുകയും ചെയ്തു. അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത് വളരെ ചീത്ത തന്നെ.
10
സത്യവിശ്വാസിയുടെ കാര്യത്തില്‍ രക്തബന്ധമോ സന്ധിവ്യവസ്ഥയോ അവര്‍ പരിഗണിക്കാറില്ല. അവര്‍ തന്നെയാണ് അതിക്രമികള്‍.
11
എന്നാല്‍ അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം നിഷ്ഠയോടെ നിര്വലഹിക്കുകയും സകാത്ത് നല്കുശകയുമാണെങ്കില്‍ അവര്‍ നിങ്ങളുടെ ആദര്ശലസഹോദരങ്ങളാണ്. കാര്യം മനസ്സിലാക്കുന്ന ജനത്തിനായി നാം നമ്മുടെ പ്രമാണങ്ങള്‍ വിശദീകരിക്കുകയാണ്.
12
അഥവാ, അവര്‍ കരാര്‍ ചെയ്തശേഷം തങ്ങളുടെ ശപഥങ്ങള്‍ ലംഘിക്കുകയും നിങ്ങളുടെ മതത്തെ അവഹേളിക്കുകയുമാണെങ്കില്‍ സത്യനിഷേധത്തിന്റെ തലതൊട്ടപ്പന്മാരോട് നിങ്ങള്‍ യുദ്ധം ചെയ്യുക. കാരണം അവരുടെ പ്രതിജ്ഞകള്ക്ക്ോ ഒരര്ഥമവുമില്ല; തീര്ച്ചത. ഒരുവേള അവര്‍ വിരമിച്ചെങ്കിലോ.
13
തങ്ങളുടെ കരാറുകള്‍ ലംഘിക്കുകയും ദൈവദൂതനെ നാടുകടത്താന്‍ മുതിരുകയും ചെയ്ത ജനത്തോട് നിങ്ങള്‍ യുദ്ധം ചെയ്യുന്നില്ലെന്നോ? അവരാണല്ലോ ആദ്യം യുദ്ധം ആരംഭിച്ചത്. എന്നിട്ടും നിങ്ങളവരെ പേടിക്കുകയോ? എന്നാല്‍ ഭയപ്പെടാന്‍ കൂടുതല്‍ അര്ഹകന്‍ അല്ലാഹുവാണ്. നിങ്ങള്‍ സത്യവിശ്വാസികളെങ്കില്‍!
14
നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക. നിങ്ങളുടെ കൈകള്കൊുണ്ട് അല്ലാഹു അവരെ ശിക്ഷിക്കും. അവരെ അവന്‍ നാണം കെടുത്തും. അവര്ക്കെ തിരെ നിങ്ങളെ സഹായിക്കും. അങ്ങനെ സത്യവിശ്വാസികളുടെ മനസ്സുകള്ക്ക്ു അവന്‍ സ്വസ്ഥത നല്കുംര.
15
അവരുടെ മനസ്സുകളിലെ വെറുപ്പ് അവന്‍ തുടച്ചുനീക്കും. അല്ലാഹു അവനിച്ഛിക്കുന്നവരുടെ പശ്ചാത്താപം സ്വീകരിക്കുന്നു. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിജ്ഞനുമാണ്.
16
നിങ്ങളില്‍ അല്ലാഹുവിന്റെ മാര്ഗിത്തില്‍ സമരം നടത്തുകയും, അല്ലാഹുവിനെയും അവന്റെ ദൂതനെയും സത്യവിശ്വാസികളെയുമല്ലാതെ ആരെയും രഹസ്യകൂട്ടാളികളായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവര്‍ ആരെന്ന് അല്ലാഹു വേര്തികരിച്ചെടുത്തിട്ടല്ലാതെ നിങ്ങളെ വെറുതെ വിട്ടേക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? നിങ്ങള്‍ ചെയ്യുന്നതൊക്കെയും സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു.
17
ബഹുദൈവ വിശ്വാസികള്‍ സത്യനിഷേധത്തിന് സ്വയം സാക്ഷ്യം വഹിക്കുന്നവരായിരിക്കെ അവര്ക്ക്് അല്ലാഹുവിന്റെ പള്ളികള്‍ പരിപാലിക്കാന്‍ ഒരവകാശവുമില്ല. അവരുടെ പ്രവര്ത്ത നങ്ങളൊക്കെയും പാഴായിരിക്കുന്നു. നരകത്തീയിലവര്‍ നിത്യവാസികളായിരിക്കും.
18
അല്ലാഹുവിന്റെ പള്ളികള്‍ പരിപാലിക്കേണ്ടത് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും നമസ്കാരം നിഷ്ഠയോടെ നിര്വയഹിക്കുകയും സകാത്ത് നല്കുകകയും അല്ലാഹുവെയല്ലാതെ ഒന്നിനെയും ഭയപ്പെടാതിരിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ്. അവര്‍ നേര്വകഴി പ്രാപിച്ചവരായേക്കാം.
19
തീര്ഥാചടകന് വെള്ളം കുടിക്കാന്‍ കൊടുക്കുന്നതിനെയും മസ്ജിദുല്‍ ഹറാം പരിപാലിക്കുന്നതിനെയും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും ദൈവമാര്ഗ്ത്തില്‍ സമരം നടത്തുകയും ചെയ്യുന്നവരുടെ പ്രവര്ത്തകനങ്ങളെപ്പോലെയാക്കുകയാണോ നിങ്ങള്‍? അല്ലാഹുവിന്റെ അടുക്കല്‍ അവ രണ്ടും ഒരേപോലെയല്ല. അല്ലാഹു അക്രമികളായ ജനത്തെ നേര്വകഴിയിലാക്കുകയില്ല.
20
സത്യവിശ്വാസം സ്വീകരിക്കുകയും സ്വന്തം നാട് വെടിയുകയും അല്ലാഹുവിന്റെ മാര്ഗിത്തില്‍ ദേഹംകൊണ്ടും ധനംകൊണ്ടും സമരം നടത്തുകയും ചെയ്യുന്നവര്‍ അല്ലാഹുവിങ്കല്‍ ഉന്നതസ്ഥാനീയരാണ്. വിജയം വരിക്കുന്നവരും അവര്‍ തന്നെ.
21
അവരുടെ നാഥന്‍ അവരെ തന്നില്‍ നിന്നുള്ള കാരുണ്യത്തെയും തൃപ്തിയെയും സ്വര്ഗീിയാരാമങ്ങളെയും സംബന്ധിച്ച ശുഭവാര്ത്തന അറിയിക്കുന്നു. അവര്ക്കങവിടെ അനശ്വരമായ സുഖാനുഭൂതികളുണ്ട്.
22
അവരതില്‍ നിത്യവാസികളായിരിക്കും. തീര്ച്നുയായും അല്ലാഹുവിന്റെ പക്കല്‍ മഹത്തായ പ്രതിഫലമാണുള്ളത്.
23
വിശ്വസിച്ചവരേ, നിങ്ങള്‍ സ്വന്തം പിതാക്കളെയും സഹോദരങ്ങളെയും നിങ്ങളുടെ രക്ഷാധികാരികളാക്കരുത്; അവര്‍ സത്യവിശ്വാസത്തെക്കാള്‍ സത്യനിഷേധത്തെ സ്നേഹിക്കുന്നവരെങ്കില്‍! നിങ്ങളിലാരെങ്കിലും അവരെ രക്ഷാധികാരികളാക്കുകയാണെങ്കില്‍ അവര്‍ തന്നെയാണ് അക്രമികള്‍.
24
പറയുക: നിങ്ങളുടെ പിതാക്കളും പുത്രന്മാരും സഹോദരങ്ങളും ഇണകളും കുടുംബക്കാരും, നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ സ്വത്തുക്കളും, നഷ്ടം നേരിടുമോ എന്ന് നിങ്ങള്‍ ഭയപ്പെടുന്ന കച്ചവടവും, നിങ്ങള്ക്കേകറെ പ്രിയപ്പെട്ട പാര്‍പ്പിടങ്ങളുമാണ് നിങ്ങള്ക്ക്പ അല്ലാഹുവെക്കാളും അവന്റെ ദൂതനെക്കാളും അവന്റെ മാര്ഗ്ത്തിലെ അധ്വാനപരിശ്രമത്തെക്കാളും പ്രിയപ്പെട്ടവയെങ്കില്‍ അല്ലാഹു തന്റെ കല്പ്ന നടപ്പില്‍ വരുത്തുന്നത് കാത്തിരുന്നുകൊള്ളുക. കുറ്റവാളികളായ ജനത്തെ അല്ലാഹു നേര്വിഴിയിലാക്കുകയില്ല.
25
അല്ലാഹു നിങ്ങളെ നിരവധി സന്ദര്ഭ്ങ്ങളില്‍ സഹായിച്ചിട്ടുണ്ട്. ഹുനയ്ന്‍ യുദ്ധദിനത്തിലും. അന്ന് നിങ്ങളുടെ എണ്ണപ്പെരുപ്പം നിങ്ങളെ ദുരഭിമാനികളാക്കി. എന്നാല്‍ ആ സംഖ്യാധിക്യം നിങ്ങള്ക്കൊെട്ടും നേട്ടമുണ്ടാക്കിയില്ല. ഭൂമി വളരെ വിശാലമായിരിക്കെ തന്നെ അത് പറ്റെ ഇടുങ്ങിയതായി നിങ്ങള്ക്കുിതോന്നി. അങ്ങനെ നിങ്ങള്‍ പിന്തിരിഞ്ഞോടുകയും ചെയ്തു.
26
പിന്നീട് അല്ലാഹു തന്റെ ദൂതന്നും സത്യവിശ്വാസികള്ക്കും തന്നില്‍ നിന്നുള്ള സമാധാനം സമ്മാനിച്ചു. നിങ്ങള്ക്ക്യ കാണാനാവാത്ത കുറേ പോരാളികളെ ഇറക്കിത്തന്നു. സത്യനിഷേധികളെ അവന്‍ ശിക്ഷിക്കുകയും ചെയ്തു. അതുതന്നെയാണ് സത്യനിഷേധികള്ക്കുഷള്ള പ്രതിഫലം.
27
പിന്നെ അതിനുശേഷം അല്ലാഹു താനിച്ഛിക്കുന്നവരുടെ പശ്ചാത്താപം സ്വീകരിക്കുന്നു. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമ ദയാലുവുമാകുന്നു.
28
വിശ്വസിച്ചവരേ, ബഹുദൈവ വിശ്വാസികള്‍ അവിശുദ്ധരാണ്. അതിനാല്‍ ഇക്കൊല്ലത്തിനുശേഷം അവര്‍ മസ്ജിദുല്‍ ഹറാമിനെ സമീപിക്കരുത്. ദാരിദ്യ്രം വന്നേക്കുമെന്ന് നിങ്ങള്‍ ഭയപ്പെടുന്നുവെങ്കില്‍ അറിയുക: അല്ലാഹു ഇച്ഛിക്കുന്നുവെങ്കില്‍ തന്റെ അനുഗ്രഹത്താല്‍ നിങ്ങള്ക്ക്മ അവന്‍ സമൃദ്ധി വരുത്തും. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.
29
വേദക്കാരില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാത്തവരും അല്ലാഹുവും അവന്റെ ദൂതനും വിലക്കിയത് നിഷിദ്ധമായി ഗണിക്കാത്തവരും സത്യമതത്തെ ജീവിത വ്യവസ്ഥയായി സ്വീകരിക്കാത്തവരുമായ ജനത്തോട് യുദ്ധം ചെയ്യുക. അവര്‍ വിധേയരായി കയ്യോടെ ജിസ്യത നല്കുംടവരെ.
30
യഹൂദര്‍ പറയുന്നു, ഉസൈര്‍ ദൈവപുത്രനാണെന്ന്. ക്രൈസ്തവര്‍ പറയുന്നു, മിശിഹാ ദൈവപുത്രനാണെന്ന്. ഇതെല്ലാം അവരുടെ വാചകക്കസര്ത്തു കള്‍ മാത്രമാണ്. നേരത്തെ സത്യത്തെ നിഷേധിച്ചവരെപ്പോലെത്തന്നെയാണ് ഇവരും സംസാരിക്കുന്നത്. അല്ലാഹു അവരെ ശപിക്കട്ടെ. എങ്ങോട്ടാണ് അവര്‍ വഴിവിട്ട് പോയിക്കൊണ്ടിരിക്കുന്നത്?
Sonraki 30 ayet →