Ana SayfaMealler › Karakunnu-Elayavoor
KE

Karakunnu-Elayavoor

Karakunnu-Elayavoor
Karakunnu-Elayavoor meali ile okumaya başla
Tekvir 1 / 29
1
സൂര്യനെ ചുറ്റിപ്പൊതിയുമ്പോള്‍,
Karakunnu-Elayavoor 81:1
2
നക്ഷത്രങ്ങള്‍ ഉതിര്‍ന്നുവീഴുമ്പോള്‍,
Karakunnu-Elayavoor 81:2
3
പര്‍വതങ്ങള്‍ ചലിച്ചു നീങ്ങുമ്പോള്‍,
Karakunnu-Elayavoor 81:3
4
പൂര്‍ണ ഗര്‍ഭിണികളായ ഒട്ടകങ്ങള്‍ പോലും ഉപേക്ഷിക്കപ്പെടുമ്പോള്‍,
Karakunnu-Elayavoor 81:4
5
വന്യമൃഗങ്ങള്‍ ഒരുമിച്ചു കൂടുമ്പോള്‍
Karakunnu-Elayavoor 81:5
6
കടലുകള്‍ കത്തിപ്പടരുമ്പോള്‍,
Karakunnu-Elayavoor 81:6
7
ആത്മാക്കള്‍ ഇണങ്ങിച്ചേരുമ്പോള്‍,
Karakunnu-Elayavoor 81:7
8
കുഴിച്ചുമൂടപ്പെട്ട പെണ്‍കുട്ടിയോട് ചോദിക്കുമ്പോള്‍.
Karakunnu-Elayavoor 81:8
9
ഏതൊരു പാപത്തിന്റെ പേരിലാണ് താന്‍ വധിക്കപ്പെട്ടതെന്ന്.
Karakunnu-Elayavoor 81:9
10
കര്‍മ പുസ്തകത്തിലെ താളുകള്‍ നിവര്‍ത്തുമ്പോള്‍.
Karakunnu-Elayavoor 81:10
11
ആകാശത്തിന്റെ ആവരണം അഴിച്ചുമാറ്റുമ്പോള്‍.
Karakunnu-Elayavoor 81:11
12
നരകത്തീ ആളിക്കത്തുമ്പോള്‍.
Karakunnu-Elayavoor 81:12
13
സ്വര്‍ഗം അരികെ കൊണ്ടുവരുമ്പോള്‍.
Karakunnu-Elayavoor 81:13
14
അന്ന് ഓരോരുത്തനും താന്‍ എന്തുമായാണ് എത്തിയതെന്നറിയും.
Karakunnu-Elayavoor 81:14
15
പിന്‍വാങ്ങിക്കൊണ്ടിരിക്കുന്ന നക്ഷത്രങ്ങള്‍ സാക്ഷി.
Karakunnu-Elayavoor 81:15
16
അവ മുന്നോട്ടു സഞ്ചരിക്കുന്നവയും പിന്നീട് അപ്രത്യക്ഷമാകുന്നവയുമത്രെ.
Karakunnu-Elayavoor 81:16
17
വിടപറയുന്ന രാവ് സാക്ഷി.
Karakunnu-Elayavoor 81:17
18
വിടര്‍ന്നുവരുന്ന പ്രഭാതം സാക്ഷി.
Karakunnu-Elayavoor 81:18
19
ഉറപ്പായും ഇത് ആദരണീയനായ ഒരു ദൂതന്റെ വചനം തന്നെ.
Karakunnu-Elayavoor 81:19
20
പ്രബലനും സിംഹാസനത്തിന്റെ ഉടമയുടെ അടുത്ത് ഉന്നത സ്ഥാനമുള്ളവനുമാണദ്ദേഹം.
Karakunnu-Elayavoor 81:20
21
അവിടെ അനുസരിക്കപ്പെടുന്നവനും വിശ്വസ്തനുമാണ്.
Karakunnu-Elayavoor 81:21
22
നിങ്ങളുടെ കൂട്ടുകാരന്‍ ഭ്രാന്തനല്ല.
Karakunnu-Elayavoor 81:22
23
ഉറപ്പായും അദ്ദേഹം ജിബ്രീലിനെ തെളിഞ്ഞ ചക്രവാളത്തില്‍ വെച്ചു കണ്ടിട്ടുണ്ട്.
Karakunnu-Elayavoor 81:23
24
അദ്ദേഹം അദൃശ്യവാര്‍ത്തകളുടെ കാര്യത്തില്‍ പിശുക്ക് കാട്ടുന്നവനല്ല.
Karakunnu-Elayavoor 81:24
25
ഇത് ശപിക്കപ്പെട്ട പിശാചിന്റെ വചനവുമല്ല.
Karakunnu-Elayavoor 81:25
26
എന്നിട്ടും നിങ്ങളെങ്ങോട്ടാണു പോയിക്കൊണ്ടിരിക്കുന്നത്.
Karakunnu-Elayavoor 81:26
27
ഇത് ലോകര്‍ക്കാകെയുള്ള ഉദ്ബോധനമല്ലാതൊന്നുമല്ല;
Karakunnu-Elayavoor 81:27
28
നിങ്ങളില്‍ നേര്‍വഴിയില്‍ നടക്കാനാഗ്രഹിക്കുന്നവര്‍ക്ക്.
Karakunnu-Elayavoor 81:28
29
എന്നാല്‍ മുഴുലോകരുടെയും നാഥനായ അല്ലാഹു ഇഛിക്കുന്നതല്ലാതൊന്നും നിങ്ങള്‍ക്ക് ആഗ്രഹിക്കാനാവില്ല.
Karakunnu-Elayavoor 81:29
Tekvir suresi tamamlandı