Ana SayfaMealler › Karakunnu-Elayavoor
KE

Karakunnu-Elayavoor

Karakunnu-Elayavoor
Karakunnu-Elayavoor meali ile okumaya başla
Enfal 1 / 75
1
യുദ്ധമുതലുകളെക്കുറിച്ച് അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: യുദ്ധമുതലുകള്‍ ദൈവത്തിനും ‎അവന്റെ ദൂതന്നുമുള്ളതാണ്. അതിനാല്‍ നിങ്ങള്‍ ദൈവഭക്തരാവുക. നിങ്ങള്‍ പരസ്പര ബന്ധം ‎മെച്ചപ്പെടുത്തുക. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുക. നിങ്ങള്‍ ‎സത്യവിശ്വാസികളെങ്കില്‍! ‎
Karakunnu-Elayavoor 8:1
2
അല്ലാഹുവിന്റെ പേര്‍ കേള്ക്കു മ്പോള്‍ ഹൃദയം ഭയചകിതമാകുന്നവര്‍ മാത്രമാണ് യഥാര്ഥ് ‎വിശ്വാസികള്‍. അവന്റെ വചനങ്ങള്‍ വായിച്ചുകേട്ടാല്‍ അവരുടെ വിശ്വാസം വര്ധിാക്കും. അവര്‍ ‎എല്ലാം തങ്ങളുടെ നാഥനില്‍ സമര്പ്പി ക്കും. ‎
Karakunnu-Elayavoor 8:2
3
അവര്‍ നമസ്കാരം നിഷ്ഠയോടെ നിര്വ്ഹിക്കുന്നവരാണ്. നാം നല്കിസയതില്നിിന്ന് ‎ചെലവഴിക്കുന്നവരും. ‎
Karakunnu-Elayavoor 8:3
4
അവരാണ് യഥാര്ഥവ വിശ്വാസികള്‍. അവര്ക്ക് തങ്ങളുടെ നാഥന്റെയടുത്ത് ഉന്നത സ്ഥാനമുണ്ട്. ‎പാപമോചനവും ഉദാരമായ ഉപജീവനവുമുണ്ട്. ‎
Karakunnu-Elayavoor 8:4
5
ന്യായമായ കാരണത്താല്‍ നിന്റെ നാഥന്‍ നിന്നെ നിന്റെ വീട്ടില്‍ നിന്ന് ‎പുറത്തിറക്കിക്കൊണ്ടുപോയ പോലെയാണിത്. വിശ്വാസികളിലൊരു വിഭാഗം അതിഷ്ടപ്പെട്ടിരുന്നില്ല. ‎
Karakunnu-Elayavoor 8:5
6
സത്യം നന്നായി ബോധ്യമായിട്ടും അവര്‍ നിന്നോടു തര്ക്കി ക്കുകയായിരുന്നു. നോക്കിനില്ക്കെന ‎മരണത്തിലേക്ക് നയിക്കപ്പെടുന്നതുപോലെയായിരുന്നു അവരുടെ അവസ്ഥ. ‎
Karakunnu-Elayavoor 8:6
7
രണ്ടു സംഘങ്ങളില്‍ ഒന്നിനെ നിങ്ങള്ക്ക്അ കീഴ്പ്പെടുത്തിത്തരാമെന്ന് അല്ലാഹു നിങ്ങളോട് വാഗ്ദാനം ‎ചെയ്ത സന്ദര്ഭം‍. ആയുധമില്ലാത്ത സംഘത്തെ നിങ്ങള്ക്കു കിട്ടണമെന്നായിരുന്നു നിങ്ങളാഗ്രഹിച്ചത്. ‎എന്നാല്‍ അല്ലാഹു ഉദ്ദേശിച്ചത് തന്റെ കല്പ്നകള്‍ വഴി സത്യത്തെ സത്യമായി സ്ഥാപിക്കാനും ‎സത്യനിഷേധികളുടെ മുരട് മുറിച്ചുകളയാനുമാണ്. ‎
Karakunnu-Elayavoor 8:7
8
സത്യം സ്ഥാപിക്കാനും അസത്യത്തെ തൂത്തെറിയാനുമായിരുന്നു അത്. പാപികള്‍ അത് എത്രയേറെ ‎വെറുക്കുന്നുവെങ്കിലും! ‎
Karakunnu-Elayavoor 8:8
9
നിങ്ങള്‍ നിങ്ങളുടെ നാഥനോട് സഹായം തേടിയ സന്ദര്ഭം്. അപ്പോള്‍ അവന്‍ നിങ്ങള്ക്കുധ മറുപടി ‎നല്കിള, “ആയിരം മലക്കുകളെ തുടരെത്തുടരെ നിയോഗിച്ച് ഞാന്‍ നിങ്ങളെ സഹായിക്കാ”മെന്ന്. ‎
Karakunnu-Elayavoor 8:9
10
അല്ലാഹു ഇതു പറഞ്ഞത് നിങ്ങള്ക്കൊ്രു ശുഭവാര്ത്തെയായി ട്ടാണ്. അതിലൂടെ നിങ്ങള്ക്ക്ി ‎മനസ്സമാധാനം കിട്ടാനും. യഥാര്ഥക സഹായം അല്ലാഹുവില്‍ നിന്നു മാത്രമാണ്. അല്ലാഹു ‎പ്രതാപിയും യുക്തിമാനും തന്നെ. ‎
Karakunnu-Elayavoor 8:10
11
അല്ലാഹു തന്നില്നിതന്നുള്ള നിര്ഭഥയത്വം നല്കി മയക്കമേകുകയും മാനത്തുനിന്ന് മഴ വര്ഷികപ്പിച്ചു ‎തരികയും ചെയ്ത സന്ദര്ഭം. നിങ്ങളെ ശുദ്ധീകരിക്കാനും നിങ്ങളില്നി ന്ന് പൈശാചികമായ മ്ളേഛത ‎നീക്കിക്കളയാനുമായിരുന്നു അത്. ഒപ്പം നിങ്ങളുടെ മനസ്സുകളെ ഭദ്രമാക്കാനും കാലുകള്‍ ‎ഉറപ്പിച്ചുനിര്ത്താരനും. ‎
Karakunnu-Elayavoor 8:11
12
നിന്റെ നാഥന്‍ മലക്കുകള്ക്ക് ബോധനം നല്കിളയ സന്ദര്ഭംക: ഞാന്‍ നിങ്ങളോടൊപ്പമുണ്ട്. ‎അതിനാല്‍ സത്യവിശ്വാസികളെ നിങ്ങള്‍ ഉറപ്പിച്ചുനിര്ത്തുനക. സത്യനിഷേധികളുടെ മനസ്സുകളില്‍ ‎ഞാന്‍ ഭീതിയുളവാക്കും. അതിനാല്‍ അവരുടെ കഴുത്തുകള്ക്കു മീതെ വെട്ടുക. അവരുടെ എല്ലാ ‎വിരലുകളും വെട്ടിമാറ്റുക. ‎
Karakunnu-Elayavoor 8:12
13
അവര്‍ അല്ലാഹുവെയും അവന്റെ ദൂതനെയും ശത്രുതയോടെ എതിര്ത്ത തിനാലാണിത്. ആരെങ്കിലും ‎അല്ലാഹുവോടും അവന്റെ ദൂതനോടും ശത്രുത പുലര്ത്തു ന്നുവെങ്കില്‍ അറിയുക: അല്ലാഹു ‎കഠിനമായി ശിക്ഷിക്കുന്നവനാണ്. ‎
Karakunnu-Elayavoor 8:13
14
അതാണ് നിങ്ങള്ക്കുള്ള ശിക്ഷ. അതിനാല്‍ നിങ്ങളതനുഭവിച്ചുകൊള്ളുക. അറിയുക: ‎സത്യനിഷേധികള്ക്ക് കഠിനമായ നരകശിക്ഷയുമുണ്ട്. ‎
Karakunnu-Elayavoor 8:14
15
വിശ്വസിച്ചവരേ, സത്യനിഷേധികളുടെ സൈന്യവുമായി ഏറ്റുമുട്ടേണ്ടിവരുമ്പോള്‍ നിങ്ങള്‍ ‎പിന്തിരിഞ്ഞോടരുത്. ‎
Karakunnu-Elayavoor 8:15
16
യുദ്ധതന്ത്രമെന്ന നിലയില്‍ സ്ഥലം മാറുന്നതിനോ സ്വന്തം സംഘത്തോടൊപ്പം ചേരുന്നതിനോ അല്ലാതെ ‎ആരെങ്കിലും യുദ്ധരംഗത്തുനിന്ന് പിന്തിരിയുകയാണെങ്കില്‍ അവന്‍ അല്ലാഹുവിന്റെ ‎കോപത്തിനിരയാകും. അവന്‍ ചെന്നെത്തുന്നത് നരകത്തീയിലായിരിക്കും. അതെത്ര ചീത്ത സങ്കേതം! ‎
Karakunnu-Elayavoor 8:16
17
സത്യത്തില്‍ അവരെ വധിച്ചത് നിങ്ങളല്ല, അല്ലാഹുവാണ്. നീ എറിഞ്ഞപ്പോള്‍ യഥാര്ഥരത്തില്‍ നീയല്ല ‎എറിഞ്ഞത്. അല്ലാഹുവാണ്. മഹത്തായ ഒരു പരീക്ഷണത്തിലൂടെ അല്ലാഹു സത്യവിശ്വാസികളെ ‎വേര്തിതരിച്ചെടുക്കാനാണിത്. അല്ലാഹു എല്ലാം കേള്ക്കുലന്നവനും അറിയുന്നവനുമാണ്. ‎
Karakunnu-Elayavoor 8:17
18
അതാണ് നിങ്ങളോടുള്ള നിലപാട്. സംശയമില്ല; സത്യനിഷേധികളുടെ തന്ത്രത്തെ ‎ദുര്ബ ലമാക്കുന്നവനാണ് അല്ലാഹു. ‎
Karakunnu-Elayavoor 8:18
19
നിങ്ങള്‍ വിജയമാണ് ആഗ്രഹിച്ചിരുന്നതെങ്കില്‍ ആ വിജയമിതാ നിങ്ങള്ക്കുു വന്നെത്തിയിരിക്കുന്നു. ‎അഥവാ, നിങ്ങള്‍ അതിക്രമത്തില്‍ നിന്ന് വിരമിക്കുകയാണെങ്കില്‍ അതാണ് നിങ്ങള്ക്കു്ത്തമം. നിങ്ങള്‍ ‎അതാവര്ത്തിങക്കുകയാണെങ്കില്‍ നാമും അതാവര്ത്തി ക്കും. നിങ്ങളുടെ സംഘബലം എത്ര ‎വലുതായാലും അത് നിങ്ങള്ക്കൊണട്ടും ഉപകരിക്കുകയില്ല. അല്ലാഹു സത്യവിശ്വാസികള്ക്കൊണപ്പമാണ്; ‎തീര്ച്ചല. ‎
Karakunnu-Elayavoor 8:19
20
വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുക. ‎അദ്ദേഹത്തില്നിചന്ന് സന്ദേശം കേട്ടുകൊണ്ടിരിക്കെ നിങ്ങള്‍ അദ്ദേഹത്തെ വിട്ട് പിന്തിരിഞ്ഞു ‎പോകരുത്. ‎
Karakunnu-Elayavoor 8:20
21
ഒന്നും കേള്ക്കാനതെ “ഞങ്ങള്‍ കേള്ക്കു ന്നുണ്ടെ”ന്ന് പറയുന്നവരെപ്പോലെയുമാവരുത് നിങ്ങള്‍. ‎
Karakunnu-Elayavoor 8:21
22
തീര്ച്ചകയായും അല്ലാഹുവിങ്കല്‍ ഏറ്റം നികൃഷ്ടജീവികള്‍ ഒന്നും ചിന്തിച്ചു മനസ്സിലാക്കാത്ത ഊമകളും ‎ബധിരരുമാണ്. ‎
Karakunnu-Elayavoor 8:22
23
അവരില്‍ എന്തെങ്കിലും നന്മയുള്ളതായി അല്ലാഹു മനസ്സിലാക്കിയിരുന്നെങ്കില്‍ അവന്‍ അവരെ ‎കാര്യം കേട്ടറിയുന്നവരാക്കുമായിരുന്നു. എന്നാല്‍, അവരില്‍ നന്മ ഒട്ടും ഇല്ലാത്തതിനാല്‍ അവന്‍ ‎കേള്പ്പി ച്ചാല്പ്പോ്ലും അവരത് അവഗണിച്ച് തിരിഞ്ഞുപോകുമായിരുന്നു. ‎
Karakunnu-Elayavoor 8:23
24
വിശ്വസിച്ചവരേ, നിങ്ങളെ ജീവസ്സുറ്റവരാക്കുന്ന ഒന്നിലേക്ക് വിളിക്കുമ്പോള്‍ അല്ലാഹുവിനും ‎അവന്റെ ദൂതന്നും നിങ്ങള്‍ ഉത്തരം നല്കുുക. മനുഷ്യന്നും അവന്റെ മനസ്സിനുമിടയില്‍ അല്ലാഹു ‎ഉണ്ട്. അവസാനം അവന്റെ അടുത്തേക്കാണ് നിങ്ങളെ ഒരുമിച്ചുകൂട്ടുക. ‎
Karakunnu-Elayavoor 8:24
25
വിപത്ത് വരുന്നത് കരുതിയിരിക്കുക: അതു ബാധിക്കുക നിങ്ങളിലെ അതിക്രമികളെ മാത്രമല്ല. ‎അറിയുക: കഠിനമായി ശിക്ഷിക്കുന്നവനാണ് അല്ലാഹു. ‎
Karakunnu-Elayavoor 8:25
26
ഓര്ക്കു ക: നിങ്ങള്‍ എണ്ണത്തില്‍ വളരെ കുറവായിരുന്ന കാലം! ഭൂമിയില്‍ നിങ്ങളന്ന് നന്നെ ‎ദുര്ബകലരായാണ് കരുതപ്പെട്ടിരുന്നത്. ആളുകള്‍ നിങ്ങളെ റാഞ്ചിയെടുത്തേക്കുമോയെന്നുപോലും ‎നിങ്ങള്‍ ഭയപ്പെട്ടിരുന്നു. പിന്നീട് അല്ലാഹു നിങ്ങള്ക്ക് അഭയമേകി. തന്റെ സഹായത്താല്‍ നിങ്ങളെ ‎പ്രബലരാക്കി. നിങ്ങള്ക്ക്ു ഉത്തമമായ ജീവിതവിഭവങ്ങള്‍ നല്കിഅ. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍. ‎
Karakunnu-Elayavoor 8:26
27
വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവെയും അവന്റെ ദൂതനെയും ചതിക്കരുത്. നിങ്ങളെ ‎വിശ്വസിച്ചേല്പിരച്ച കാര്യങ്ങളില്‍ ബോധപൂര്വംറ വഞ്ചന കാണിക്കരുത്. ‎
Karakunnu-Elayavoor 8:27
28
അറിയുക: നിങ്ങളുടെ സമ്പത്തും സന്താനങ്ങളും പരീക്ഷണോപാധികള്‍ മാത്രമാണ്. ‎അല്ലാഹുവിങ്കലാണ് അതിമഹത്തായ പ്രതിഫലമുള്ളത്. ‎
Karakunnu-Elayavoor 8:28
29
വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. എങ്കില്‍ അവന്‍ നിങ്ങള്ക്ക്് സത്യാസത്യങ്ങളെ ‎വേര്തിുരിച്ചറിയാനുള്ള കഴിവ് നല്കുംഫ. നിങ്ങളുടെ തിന്മകള്‍ മായ്ച്ചുകളയും. നിങ്ങള്ക്ക്് ‎മാപ്പേകുകയും ചെയ്യും. അല്ലാഹു അതിമഹത്തായ അനുഗ്രഹമുള്ളവനാണ്. ‎
Karakunnu-Elayavoor 8:29
30
നിന്നെ തടവിലാക്കാനോ കൊന്നുകളയാനോ നാടുകടത്താനോ സത്യനിഷേധികള്‍ നിനക്കെതിരെ തന്ത്രം ‎മെനഞ്ഞ സന്ദര്ഭം . അവര്‍ തന്ത്രം പ്രയോഗിക്കുന്നു. അല്ലാഹുവും തന്ത്രം പ്രയോഗിക്കുന്നു. തന്ത്രം ‎പ്രയോഗിക്കുന്നവരില്‍ മികവുറ്റവന്‍ അല്ലാഹു തന്നെ. ‎
Karakunnu-Elayavoor 8:30