Ana SayfaMealler › Karakunnu-Elayavoor
KE

Karakunnu-Elayavoor

Karakunnu-Elayavoor
Karakunnu-Elayavoor meali ile okumaya başla
Enam 1 / 165
1
സമസ്ത സ്തുതിയും അല്ലാഹുവിന്. അവനാണ് ആകാശഭൂമികളെ സൃഷ്ടിച്ചവന്‍. ഇരുട്ടുകളും വെളിച്ചവും ഉണ്ടാക്കിയവനും. എന്നിട്ടും സത്യനിഷേധികളിതാ തങ്ങളുടെ നാഥന്ന് തുല്യരെ കല്‍പിക്കുന്നു.
Karakunnu-Elayavoor 6:1
2
അവനാണ് കളിമണ്ണില്‍നിന്ന് നിങ്ങളെ സൃഷ്ടിച്ചത്. എന്നിട്ട് അവന്‍ ഒരവധി നിശ്ചയിച്ചു. അവന്റെ അടുക്കല്‍ നിര്‍ണിതമായ മറ്റൊരവധി കൂടിയുണ്ട്. എന്നിട്ടും നിങ്ങള്‍ സംശയിച്ചുകൊണ്ടിരിക്കുകയാണ്.
Karakunnu-Elayavoor 6:2
3
അവന്‍ തന്നെയാണ് ആകാശ ഭൂമികളിലെ സാക്ഷാല്‍ ദൈവം. നിങ്ങളുടെ രഹസ്യവും പരസ്യവുമെല്ലാം അവനറിയുന്നു. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്തെന്നും അവന് നന്നായറിയാം.
Karakunnu-Elayavoor 6:3
4
തങ്ങളുടെ നാഥനില്‍നിന്ന് എന്തു തെളിവ് വന്നെത്തിയാലും അതിനെ അവഗണിക്കുകയാണവര്‍.
Karakunnu-Elayavoor 6:4
5
അങ്ങനെ അവര്‍ക്കിപ്പോള്‍ വന്നെത്തിയ ഈ സത്യത്തെയും അവര്‍ തള്ളിപ്പറഞ്ഞിരിക്കുന്നു. എന്നാല്‍ ഏതൊന്നിനെയാണോ അവര്‍ പരിഹസിച്ചുകൊണ്ടിരുന്നത് അതിന്റെ യഥാര്‍ഥ വിവരം വഴിയെ അവര്‍ക്ക് വന്നെത്തും; തീര്‍ച്ച.
Karakunnu-Elayavoor 6:5
6
അവരറിഞ്ഞിട്ടില്ലേ? അവര്‍ക്കുമുമ്പ് എത്ര തലമുറകളെയാണ് നാം നശിപ്പിച്ചത്. നിങ്ങള്‍ക്കു നാം ചെയ്തുതന്നിട്ടില്ലാത്ത സൌകര്യം ഭൂമിയില്‍ നാമവര്‍ക്ക് ചെയ്തുകൊടുത്തിരുന്നു. അവര്‍ക്കു നാം മാനത്തുനിന്ന് ധാരാളമായി മഴ വര്‍ഷിച്ചു. അവരുടെ താഴ്ഭാഗത്തൂടെ പുഴകളൊഴുക്കുകയും ചെയ്തു. പിന്നെ അവരുടെ പാപങ്ങളുടെ ഫലമായി നാമവരെ നശിപ്പിച്ചു. അവര്‍ക്കുപിറകെ മറ്റു തലമുറകളെ വളര്‍ത്തിക്കൊണ്ടുവരികയും ചെയ്തു.
Karakunnu-Elayavoor 6:6
7
നിനക്കു നാം കടലാസിലെഴുതിയ ഗ്രന്ഥം ഇറക്കിത്തന്നുവെന്ന് വെക്കുക. അങ്ങനെ അവരത് തങ്ങളുടെ കൈകള്‍ കൊണ്ട് തൊട്ടുനോക്കി. എന്നാലും സത്യനിഷേധികള്‍ പറയും: "ഇത് വ്യക്തമായ മായാജാലമല്ലാതൊന്നുമല്ല.”
Karakunnu-Elayavoor 6:7
8
അവര്‍ ചോദിക്കുന്നു: "ഈ പ്രവാചകന് ഒരു മലക്കിനെ ഇറക്കിക്കൊടുക്കാത്തതെന്ത്?” നാം ഒരു മലക്കിനെ ഇറക്കിക്കൊടുത്തിരുന്നുവെങ്കില്‍ കാര്യം ഇതിനുമുമ്പേ തീരുമാനിക്കപ്പെടുമായിരുന്നു. പിന്നീട് അവര്‍ക്കൊട്ടും അവസരം കിട്ടുമായിരുന്നില്ല.
Karakunnu-Elayavoor 6:8
9
നാം മലക്കിനെ നിയോഗിക്കുകയാണെങ്കില്‍ തന്നെ മനുഷ്യരൂപത്തിലാണയക്കുക. അങ്ങനെ അവരിപ്പോഴുള്ള ആശയക്കുഴപ്പം അപ്പോഴും നാമവരിലുണ്ടാക്കുമായിരുന്നു.
Karakunnu-Elayavoor 6:9
10
നിനക്കുമുമ്പും നിരവധി ദൈവദൂതന്മാര്‍ പരിഹസിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ടോ, അവരെ പരിഹസിച്ചിരുന്നവര്‍ക്ക് അവര്‍ പരിഹസിച്ചിരുന്നതുതന്നെ വന്നുഭവിച്ചു.
Karakunnu-Elayavoor 6:10
11
പറയുക: നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിക്കുക; എന്നിട്ട് സത്യനിഷേധികളുടെ അന്ത്യം എവ്വിധമായിരുന്നുവെന്ന് നോക്കിക്കാണുക.
Karakunnu-Elayavoor 6:11
12
ചോദിക്കുക: ആകാശഭൂമികളിലുള്ളതെല്ലാം ആരുടേതാണ്? പറയുക: എല്ലാം അല്ലാഹുവിന്റേതുമാത്രം. കാരുണ്യത്തെ അവന്‍ സ്വന്തം ബാധ്യതയായി നിശ്ചയിച്ചിരിക്കുന്നു. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അവന്‍ നിങ്ങളെയൊക്കെ ഒരുമിച്ചുകൂട്ടുക തന്നെ ചെയ്യും. അതിലൊട്ടും സംശയമില്ല. എന്നാല്‍ സ്വന്തത്തെ നഷ്ടത്തിലകപ്പെടുത്തിയവരത് വിശ്വസിക്കുകയില്ല.
Karakunnu-Elayavoor 6:12
13
രാവിലും പകലിലും നിലനില്‍ക്കുന്നവയെല്ലാം അവന്റേതാണ്.അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമല്ലോ.
Karakunnu-Elayavoor 6:13
14
ചോദിക്കുക: അല്ലാഹുവെയല്ലാതെ മറ്റാരെയെങ്കിലും ഞാന്‍ രക്ഷകനായി സ്വീകരിക്കുകയോ? അവനാണ് ആകാശഭൂമികളുടെ സ്രഷ്ടാവ്. അവന്‍ അന്നം നല്‍കുന്നു. എന്നാല്‍ ആരും അവന്ന് അന്നം നല്‍കുന്നുമില്ല. പറയുക: "അല്ലാഹുവിനെ അനുസരിച്ച് ജീവിക്കുന്നവരില്‍ ഒന്നാമനാകാനാണ് എന്നോട് കല്‍പിച്ചിരിക്കുന്നത്. ഒരിക്കലും ബഹുദൈവ വിശ്വാസികളില്‍ പെട്ടുപോകാതിരിക്കാനും.”
Karakunnu-Elayavoor 6:14
15
പറയുക: ഞാനെന്റെ നാഥനെ ധിക്കരിച്ചാല്‍ ഭയങ്കരമായൊരു നാളിന്റെ ശിക്ഷയനുഭവിക്കേണ്ടിവരുമെന്ന് ഞാന്‍ ഭയപ്പെടുന്നു.
Karakunnu-Elayavoor 6:15
16
അന്ന് ആ ശിക്ഷയില്‍ നിന്ന് ഒഴിവാകുന്നവനെ ഉറപ്പായും അല്ലാഹു അനുഗ്രഹിച്ചിരിക്കുന്നു. അതുതന്നെയാണ് വ്യക്തമായ വിജയം.
Karakunnu-Elayavoor 6:16
17
അല്ലാഹു നിനക്കു വല്ല വിപത്തും വരുത്തുകയാണെങ്കില്‍ അതൊഴിവാക്കാന്‍ അവന്നല്ലാതെ ആര്‍ക്കും സാധ്യമല്ല. അവന്‍ നിനക്കു വല്ല നന്മയുമാണ് വരുത്തുന്നതെങ്കിലോ? അറിയുക: അവന്‍ എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവനാണ്.
Karakunnu-Elayavoor 6:17
18
അല്ലാഹു തന്റെ അടിമകളുടെമേല്‍ പരമാധികാരമുള്ളവനാണ്. അവന്‍ യുക്തിമാനാണ്. സൂക്ഷ്മജ്ഞനും.
Karakunnu-Elayavoor 6:18
19
ചോദിക്കുക: ഏതു സാക്ഷ്യമാണ് ഏറെ മഹത്തരം? പറയുക: അല്ലാഹുവാണ് എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷി. ഈ ഖുര്‍ആന്‍ എനിക്കു ബോധനമായി ലഭിച്ചത് നിങ്ങള്‍ക്കും ഇത് ചെന്നെത്തുന്ന മറ്റെല്ലാവര്‍ക്കും ഇതുവഴി മുന്നറിയിപ്പു നല്‍കാനാണ്. അല്ലാഹുവോടൊപ്പം വേറെ ദൈവങ്ങളുണ്ടെന്ന് നിങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനാകുമോ? പറയുക: ഞാനതിന് സാക്ഷ്യം വഹിക്കുകയില്ല. പറയുക: അവന്‍ ഒരേയൊരു ദൈവം മാത്രം. നിങ്ങള്‍ അവന്ന് പങ്കാളികളെ സങ്കല്‍പിക്കുന്നതുമായി എനിക്കൊരു ബന്ധവുമില്ല.
Karakunnu-Elayavoor 6:19
20
നാം വേദം നല്‍കിയവരോ, സ്വന്തം മക്കളെ അറിയുംപോലെ അവര്‍ക്ക് ഇതറിയാം. എന്നാല്‍ സ്വയം നഷ്ടം വരുത്തിവെച്ചവര്‍ വിശ്വസിക്കുകയില്ല.
Karakunnu-Elayavoor 6:20
21
അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമക്കുകയോ അവന്റെ വചനങ്ങളെ തള്ളിപ്പറയുകയോ ചെയ്യുന്നവനെക്കാള്‍ അക്രമിയായി ആരുണ്ട്? അക്രമികള്‍ വിജയിക്കില്ല; ഉറപ്പ്.
Karakunnu-Elayavoor 6:21
22
നാം അവരെയൊക്കെയും ഒരുമിച്ചുകൂട്ടും ദിനം; ബഹുദൈവ വിശ്വാസികളോടു നാം ചോദിക്കും: നിങ്ങളുടെ ദൈവങ്ങളെന്ന് നിങ്ങള്‍ വാദിച്ചിരുന്ന ആ പങ്കാളികള്‍ ഇപ്പോള്‍ എവിടെ?
Karakunnu-Elayavoor 6:22
23
അപ്പോള്‍ അവര്‍ക്കൊരു കുഴപ്പവും ഉണ്ടാക്കാനാവില്ല; “ഞങ്ങളുടെ നാഥനായ അല്ലാഹുവാണ് സത്യം! ഞങ്ങള്‍ ബഹുദൈവ വിശ്വാസികളായിരുന്നില്ല” എന്നു പറയാനല്ലാതെ.
Karakunnu-Elayavoor 6:23
24
നോക്കൂ, അവര്‍ തങ്ങളെക്കുറിച്ചുതന്നെ കള്ളം പറയുന്നതെങ്ങനെയെന്ന്! അവര്‍ കെട്ടിച്ചമച്ചതൊക്കെയും അവരെ വിട്ട് അപ്രത്യക്ഷമായിരിക്കുന്നു.
Karakunnu-Elayavoor 6:24
25
നീ പറയുന്നത് ശ്രദ്ധിച്ചുകേള്‍ക്കുന്നവരും അവരിലുണ്ട്. എങ്കിലും നാം അവരുടെ മനസ്സുകള്‍ക്ക് മറയിട്ടിരിക്കുന്നു. അതിനാല്‍ അവരത് മനസ്സിലാക്കുന്നില്ല. അവരുടെ കാതുകള്‍ക്ക് നാം അടപ്പിട്ടിരിക്കുന്നു. എന്തൊക്കെ തെളിവുകള്‍ കണ്ടാലും അവര്‍ വിശ്വസിക്കുകയില്ല. എത്രത്തോളമെന്നാല്‍ അവര്‍ നിന്റെയടുത്ത് നിന്നോട് തര്‍ക്കിക്കാന്‍ വന്നാല്‍ അവരിലെ സത്യനിഷേധികള്‍ പറയും: "ഇത് പൂര്‍വികരുടെ കെട്ടുകഥകളല്ലാതൊന്നുമല്ല.”
Karakunnu-Elayavoor 6:25
26
അവര്‍ വേദവാക്യങ്ങളില്‍ നിന്ന് മറ്റുള്ളവരെ തടയുന്നു. സ്വയം അവയില്‍നിന്ന് അകന്നുനില്‍ക്കുകയും ചെയ്യുന്നു. യഥാര്‍ഥത്തിലവര്‍ തങ്ങള്‍ക്കുതന്നെയാണ് വിപത്തു വരുത്തുന്നത്. അവര്‍ അതേക്കുറിച്ച് ബോധവാന്മാരല്ലെന്നു മാത്രം.
Karakunnu-Elayavoor 6:26
27
അവരെ നരകത്തിനു മുന്നില്‍ കൊണ്ടുവന്ന് നിര്‍ത്തുന്നത് നീ കണ്ടിരുന്നെങ്കില്‍! അപ്പോഴവര്‍ കേണുകൊണ്ടിരിക്കും: "ഞങ്ങള്‍ ഭൂമിയിലേക്ക് തിരിച്ചയക്കപ്പെടുകയും അങ്ങനെ ഞങ്ങള്‍ ഞങ്ങളുടെ നാഥന്റെ തെളിവുകളെ തള്ളിക്കളയാതെ സത്യവിശ്വാസികളായിത്തീരുകയും ചെയ്തിരുന്നെങ്കില്‍!”
Karakunnu-Elayavoor 6:27
28
എന്നാല്‍, അവര്‍ നേരത്തെ മറച്ചുവെച്ചിരുന്നത് അവര്‍ക്കിപ്പോള്‍ വെളിപ്പെട്ടിരിക്കുകയാണ്. അവരെ ഭൂമിയിലേക്കു മടക്കിയയച്ചാലും വിലക്കപ്പെട്ട കാര്യങ്ങളിലേക്കുതന്നെ അവര്‍ തിരിച്ചുചെല്ലും. അവര്‍ കള്ളം പറയുന്നവരാണ്; തീര്‍ച്ച.
Karakunnu-Elayavoor 6:28
29
അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നു: "നമ്മുടെ ഈ ഐഹിക ജീവിതമല്ലാതെ വേറൊരു ജീവിതമില്ല. നാമൊരിക്കലും ഉയിര്‍ത്തെഴുന്നേല്‍ക്കുകയില്ല.”
Karakunnu-Elayavoor 6:29
30
അവര്‍ തങ്ങളുടെ നാഥന്റെ മുമ്പില്‍ നിര്‍ത്തപ്പെടുന്ന രംഗം നീ കണ്ടിരുന്നെങ്കില്‍! അപ്പോള്‍ അവന്‍ അവരോടു ചോദിക്കും: "ഇത് യഥാര്‍ഥം തന്നെയല്ലേ?” അവര്‍ പറയും: "അതെ; ഞങ്ങളുടെ നാഥന്‍ തന്നെ സത്യം!” അവന്‍ പറയും: "എങ്കില്‍ നിങ്ങള്‍ സത്യത്തെ തള്ളിപ്പറഞ്ഞതിനുള്ള ശിക്ഷ അനുഭവിച്ചുകൊള്ളുക.”
Karakunnu-Elayavoor 6:30