Ana SayfaMealler › Karakunnu-Elayavoor
KE

Karakunnu-Elayavoor

Karakunnu-Elayavoor
Karakunnu-Elayavoor meali ile okumaya başla
Al-i İmran 1 / 200
1
അലിഫ്-ലാം-മീം. ‎
Karakunnu-Elayavoor 3:1
2
അല്ലാഹു; അവനല്ലാതെ ദൈവമില്ല. അവന്‍ എന്നെന്നും ‎ജീവിച്ചിരിക്കുന്നവന്‍. എല്ലാറ്റിനെയും ‎പരിപാലിക്കുന്നവന്‍. ‎
Karakunnu-Elayavoor 3:2
3
സത്യസന്ദേശവുമായി ഈ വേദം നിനക്ക് ഇറക്കിത്തന്നത് ‎അവനാണ്. അത് മുന്‍വേദങ്ങളെ ശരിവെക്കുന്നു. ‎തൌറാത്തും ഇഞ്ചീലും അവന്‍ ഇറക്കിക്കൊടുത്തു. ‎
Karakunnu-Elayavoor 3:3
4
അത് ഇതിനു മുമ്പാണ്. ഇതെല്ലാം മനുഷ്യര്‍ക്ക് ‎വഴികാണിക്കാനുള്ളതാണ്. ശരിതെറ്റുകളെ ‎വേര്‍തിരിച്ചറിയാനുള്ള പ്രമാണവും അവന്‍ ‎ഇറക്കിത്തന്നു. അതിനാല്‍ ഇനിയും അല്ലാഹുവിന്റെ ‎വചനങ്ങളെ തള്ളിപ്പറഞ്ഞവരാരോ അവര്‍ക്ക് കഠിനമായ ‎ശിക്ഷയുണ്ട്. അല്ലാഹു പ്രതാപിയും ശിക്ഷ ‎നടപ്പാക്കുന്നവനുമാകുന്നു. ‎
Karakunnu-Elayavoor 3:4
5
മണ്ണിലോ മാനത്തോ അല്ലാഹുവിന്റെ കാഴ്ചയില്‍ ‎പെടാത്ത ഒന്നും തന്നെയില്ല; തീര്‍ച്ച. ‎
Karakunnu-Elayavoor 3:5
6
അവനാണ് ഗര്‍ഭാശയങ്ങളില്‍ അവനിച്ഛിക്കും വിധം ‎നിങ്ങളെ രൂപപ്പെടുത്തുന്നത്. അവനല്ലാതെ ദൈവമില്ല. ‎അവന്‍ പ്രതാപിയാണ്. യുക്തിമാനും. ‎
Karakunnu-Elayavoor 3:6
7
അവനാണ് നിനക്ക് ഈ വേദം ഇറക്കിത്തന്നത്. അതില്‍ ‎വ്യക്തവും ഖണ്ഡിതവുമായ വാക്യങ്ങളുണ്ട്. അവയാണ് ‎വേദഗ്രന്ഥത്തിന്റെ കാതലായ ഭാഗം. തെളിച്ചു ‎പറഞ്ഞിട്ടില്ലാത്ത ചില വാക്യങ്ങളുമുണ്ട്. മനസ്സില്‍ ‎വക്രതയുള്ളവര്‍ കുഴപ്പമാഗ്രഹിച്ച് ‎ആശയവ്യക്തതയില്ലാത്ത വാക്യങ്ങളുടെ പിറകെ ‎പോവുകയും അവയെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയും ‎ചെയ്യുന്നു. എന്നാല്‍ അവയുടെ ശരിയായ വ്യാഖ്യാനം ‎അല്ലാഹുവിനേ അറിയുകയുള്ളൂ. അറിവില്‍ പാകത ‎നേടിയവര്‍ പറയും: "ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു. ‎എല്ലാം ഞങ്ങളുടെ നാഥനില്‍ നിന്നുള്ളതാണ്." ‎ബുദ്ധിമാന്മാര്‍ മാത്രമേ ആലോചിച്ചറിയുന്നുള്ളൂ. ‎
Karakunnu-Elayavoor 3:7
8
അവര്‍ പ്രാര്‍ഥിക്കുന്നു: "ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ ‎നേര്‍വഴിയിലാക്കിയശേഷം ഞങ്ങളുടെ മനസ്സുകളെ ‎അതില്‍നിന്ന് തെറ്റിച്ചുകളയരുതേ! നിന്റെ പക്കല്‍ ‎നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്കു നല്‍കേണമേ. സംശയമില്ല, ‎നീ തന്നെയാണ് അത്യുദാരന്‍". ‎
Karakunnu-Elayavoor 3:8
9
‎"ഞങ്ങളുടെ നാഥാ! തീര്‍ച്ചയായും ഒരു നാള്‍ നീ ‎ജനങ്ങളെയൊക്കെ ഒരുമിച്ചുകൂട്ടും. അതിലൊട്ടും ‎സംശയമില്ല. നിശ്ചയമായും അല്ലാഹു കരാര്‍ ‎ലംഘിക്കുകയില്ല." ‎
Karakunnu-Elayavoor 3:9
10
സത്യനിഷേധികള്‍ക്ക് അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് ‎രക്ഷകിട്ടാന്‍ അവരുടെ സ്വത്തോ സന്താനങ്ങളോ തീരെ ‎ഉപകരിക്കുകയില്ല. അവരാണ് നരകത്തീയിലെ ‎വിറകായിത്തീരുന്നവര്‍. ‎
Karakunnu-Elayavoor 3:10
11
ഫറവോന്റെ ആള്‍ക്കാരുടെയും അവര്‍ക്ക് ‎മുമ്പുള്ളവരുടെയും അനുഭവം തന്നെയാണ് ‎ഇവര്‍ക്കുമുണ്ടാവുക. അവരെല്ലാം നമ്മുടെ ‎തെളിവുകളെ തള്ളിക്കളഞ്ഞു. അപ്പോള്‍ അവരുടെ ‎കുറ്റകൃത്യങ്ങള്‍ കാരണമായി അല്ലാഹു അവരെ ‎പിടികൂടി. അല്ലാഹു കഠിനമായി ‎ശിക്ഷിക്കുന്നവനാകുന്നു. ‎
Karakunnu-Elayavoor 3:11
12
സത്യനിഷേധികളോടു പറയുക: ഒട്ടും വൈകാതെ ‎നിങ്ങളെ കീഴടക്കി കൂട്ടത്തോടെ നരകത്തീയിലേക്ക് ‎നയിക്കും. അതെത്ര ചീത്ത സ്ഥലം! ‎
Karakunnu-Elayavoor 3:12
13
പരസ്പരം ഏറ്റുമുട്ടിയ രണ്ടു കൂട്ടരില്‍ നിങ്ങള്‍ക്ക് ‎ഗുണപാഠമുണ്ട്. ഒരു വിഭാഗം ദൈവമാര്‍ഗത്തില്‍ ‎പടവെട്ടുകയായിരുന്നു. മറു വിഭാഗം ‎സത്യനിഷേധികളും. സത്യനിഷേധികളുടെ ദൃഷ്ടിയില്‍ ‎സത്യവിശ്വാസികള്‍ തങ്ങളുടെ ഇരട്ടിയുള്ളതായാണ് ‎തോന്നിയത്. അല്ലാഹു അവനിച്ഛിക്കുന്നവരെ തന്റെ ‎സഹായത്താല്‍ കരുത്തരാക്കുന്നു. തീര്‍ച്ചയായും ‎ഉള്‍ക്കാഴ്ചയുള്ളവര്‍ക്കൊക്കെ ഇതില്‍ വലിയ ‎ഗുണപാഠമുണ്ട്. ‎
Karakunnu-Elayavoor 3:13
14
ഭാര്യമാര്‍, മക്കള്‍, സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ‎കൂമ്പാരങ്ങള്‍, മേത്തരം കുതിരകള്‍, കന്നുകാലികള്‍, ‎കൃഷിയിടങ്ങള്‍ എന്നീ ഇഷ്ടവസ്തുക്കളോടുള്ള മോഹം ‎മനുഷ്യര്‍ക്ക് ചേതോഹരമാക്കിയിരിക്കുന്നു. ‎അതൊക്കെയും ഐഹികജീവിതത്തിലെ സുഖഭോഗ ‎വിഭവങ്ങളാണ്. എന്നാല്‍ ഏറ്റവും ഉത്തമമായ സങ്കേതം ‎അല്ലാഹുവിങ്കലാകുന്നു. ‎
Karakunnu-Elayavoor 3:14
15
പറയുക: ഇതിനേക്കാള്‍ ശ്രേഷ്ഠമായത് ‎ഞാനറിയിച്ചുതരട്ടെയോ? ഭക്തി പുലര്‍ത്തിയവര്‍ക്ക് ‎തങ്ങളുടെ നാഥന്റെ അടുക്കല്‍ താഴ്ഭാഗത്തൂടെ ‎ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളുണ്ട്. അവരവിടെ ‎സ്ഥിരവാസികളായിരിക്കും. അവര്‍ക്കവിടെ ‎പരിശുദ്ധരായ ഇണകളുണ്ട്; ഒപ്പം ദൈവപ്രീതിയും. ‎അല്ലാഹു തന്റെ അടിമകളുടെ അവസ്ഥകളൊക്കെ ‎കണ്ടറിയുന്നവനാണ്. ‎
Karakunnu-Elayavoor 3:15
16
ഇങ്ങനെ പ്രാര്‍ഥിക്കുന്നവരാണവര്‍: "ഞങ്ങളുടെ നാഥാ, ‎ഞങ്ങളിതാ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ നീ ‎ഞങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരേണമേ. ‎നരകശിക്ഷയില്‍നിന്ന് ഞങ്ങളെ നീ രക്ഷിക്കേണമേ." ‎
Karakunnu-Elayavoor 3:16
17
അവര്‍ ക്ഷമ പാലിക്കുന്നവരാണ്. സത്യസന്ധരാണ്. ‎ദൈവഭക്തരാണ്. ദൈവമാര്‍ഗത്തില്‍ ധനം ‎ചെലവഴിക്കുന്നവരാണ്. രാവിന്റെ അവസാന ‎യാമങ്ങളില്‍ പാപമോചനത്തിനായി പ്രാര്‍ഥിക്കുന്നവരും. ‎
Karakunnu-Elayavoor 3:17
18
താനല്ലാതെ ദൈവമില്ലെന്നതിന് അല്ലാഹു സാക്ഷ്യം ‎സമര്‍പ്പിച്ചിരിക്കുന്നു. മലക്കുകളും ജ്ഞാനികളുമെല്ലാം ‎അതിനു സാക്ഷ്യം വഹിച്ചിട്ടുണ്ട്. അവന്‍ നീതി ‎നടത്തുന്നവനത്രെ. അവനല്ലാതെ ദൈവമില്ല. പ്രതാപിയും ‎യുക്തിമാനുമാണവന്‍. ‎
Karakunnu-Elayavoor 3:18
19
ഉറപ്പായും അല്ലാഹുവിങ്കല്‍ മതമെന്നാല്‍ ഇസ്ലാംതന്നെ. ‎വേദപുസ്തകം ലഭിച്ചവര്‍ ഇതില്‍നിന്ന് തെന്നിമാറിയത് ‎അവര്‍ക്ക് അറിവ് വന്നെത്തിയശേഷം മാത്രമാണ്. ‎അവര്‍ക്കിടയിലെ കിടമത്സരം കാരണമാണത്. ‎ആരെങ്കിലും അല്ലാഹുവിന്റെ തെളിവുകളെ ‎തള്ളിക്കളയുന്നുവെങ്കില്‍ അറിയുക: അല്ലാഹു ‎അതിവേഗം വിചാരണ നടത്തുന്നവനാണ്. ‎
Karakunnu-Elayavoor 3:19
20
അഥവാ, അവര്‍ നിന്നോട് തര്‍ക്കിക്കുകയാണെങ്കില്‍ ‎പറയുക: "ഞാന്‍ എന്നെ പൂര്‍ണമായും അല്ലാഹുവിന് ‎സമര്‍പ്പിച്ചിരിക്കുന്നു; എന്നെ പിന്തുടര്‍ന്നവരും." ‎വേദഗ്രന്ഥം ലഭിച്ചവരോടും ‎അക്ഷരജ്ഞാനമില്ലാത്തവരോടും നീ ചോദിക്കുക: “നിങ്ങള്‍ ‎ദൈവത്തിന് കീഴ്പ്പെട്ടോ?" അവര്‍ കീഴ്പ്പെട്ടു കഴിഞ്ഞാല്‍ ‎ഉറപ്പായും അവര്‍ നേര്‍വഴിയിലായി. അവര്‍ ‎പിന്തിരിഞ്ഞു പോയാലോ അവര്‍ക്ക് സന്മാര്‍ഗം ‎എത്തിക്കേണ്ട ബാധ്യതയേ നിനക്കുള്ളൂ. അല്ലാഹു തന്റെ ‎ദാസന്മാരുടെ കാര്യം സൂക്ഷ്മമായി ‎വീക്ഷിക്കുന്നവനാണ്. ‎
Karakunnu-Elayavoor 3:20
21
അല്ലാഹുവിന്റെ തെളിവുകളെ തള്ളിപ്പറയുകയും ‎അന്യായമായി പ്രവാചകന്മാരെ കൊലപ്പെടുത്തുകയും ‎നീതി പാലിക്കാന്‍ കല്‍പിക്കുന്നവരെ വധിക്കുകയും ‎ചെയ്യുന്നവര്‍ക്ക് നോവേറിയ ശിക്ഷയുണ്ടെന്ന് ‎‎“സുവാര്‍ത്ത" അറിയിക്കുക. ‎
Karakunnu-Elayavoor 3:21
22
തങ്ങളുടെ കര്‍മങ്ങളെല്ലാം ഇഹത്തിലും പരത്തിലും ‎പാഴായിപ്പോയവരാണവര്‍. അവര്‍ക്കു സഹായികളായി ‎ആരുമുണ്ടാവില്ല. ‎
Karakunnu-Elayavoor 3:22
23
വേദവിജ്ഞാനത്തില്‍നിന്ന് ഒരു വിഹിതം കിട്ടിയ കൂട്ടരെ ‎ക്കുറിച്ച് നീ അറിഞ്ഞില്ലേ? അവര്‍ക്കിടയിലെ ‎തര്‍ക്കങ്ങളില്‍ തീര്‍പ്പു കല്‍പിക്കാന്‍ അല്ലാഹുവിന്റെ ‎വേദത്തിലേക്ക് അവരെ ക്ഷണിക്കുമ്പോള്‍ ഒരു വിഭാഗം ‎ഒഴിഞ്ഞു മാറി പിന്തിരിഞ്ഞുപോകുന്നു. ‎
Karakunnu-Elayavoor 3:23
24
നിര്‍ണിതമായ ഏതാനും നാളുകളല്ലാതെ നരകത്തീ ‎തങ്ങളെ തൊടില്ലെന്ന് വാദിച്ചതിനാലാണ് ‎അവരങ്ങനെയായത്. അവര്‍ സ്വയം കെട്ടിച്ചമച്ച വാദങ്ങള്‍ ‎അവരുടെ മതകാര്യത്തിലവരെ ‎വഞ്ചിതരാക്കിയിരിക്കുന്നു. ‎
Karakunnu-Elayavoor 3:24
25
ഒരു ദിനം നാമവരെ ഒരുമിച്ചുകൂട്ടും. അന്ന് അവരുടെ ‎അവസ്ഥ എന്തായിരിക്കും? അങ്ങനെ ‎സംഭവിക്കുമെന്നതിലൊട്ടും സംശയമില്ല. അന്ന് ‎ഓരോരുത്തര്‍ക്കും താന്‍ പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലം ‎പൂര്‍ണമായി നല്‍കും. ആരോടും ഒട്ടും ‎അനീതിയുണ്ടാവില്ല. ‎
Karakunnu-Elayavoor 3:25
26
പറയുക: എല്ലാ ആധിപത്യങ്ങള്‍ക്കും ഉടമയായ ‎അല്ലാഹുവേ, നീ ഇച്ഛിക്കുന്നവര്‍ക്ക് നീ ‎ആധിപത്യമേകുന്നു. നീ ഇച്ഛിക്കുന്നവരില്‍ നിന്ന് നീ ‎ആധിപത്യം നീക്കിക്കളയുന്നു. നീ ഇച്ഛിക്കുന്നവരെ നീ ‎പ്രതാപികളാക്കുന്നു. നീ ഇച്ഛിക്കുന്നവരെ നീ ‎നിന്ദ്യരാക്കുകയും ചെയ്യുന്നു. സമസ്ത സൌഭാഗ്യങ്ങളും ‎നിന്റെ കൈയിലാണ്. തീര്‍ച്ചയായും നീ ‎എല്ലാകാര്യത്തിനും കഴിവുറ്റവന്‍ തന്നെ. ‎
Karakunnu-Elayavoor 3:26
27
നീ രാവിനെ പകലിലേക്ക് കടത്തിവിടുന്നു. പകലിനെ ‎രാവിലേക്കും കടത്തിവിടുന്നു. നീ ജീവനില്ലാത്തതില്‍നിന്ന് ‎ജീവനുള്ളതിനെ ഉണ്ടാക്കുന്നു. ജീവനുള്ളതില്‍ നിന്ന് ‎ജീവനില്ലാത്തതിനെ പുറപ്പെടുവിക്കുന്നു. നീ ‎ഇച്ഛിക്കുന്നവര്‍ക്ക് നീ കണക്കില്ലാതെ കൊടുക്കുന്നു. ‎
Karakunnu-Elayavoor 3:27
28
സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ ‎സത്യനിഷേധികളെ ആത്മമിത്രങ്ങളാ ക്കരുത്. ആരെങ്കിലും ‎അങ്ങനെ ചെയ്യുന്നുവെങ്കില്‍ അവന് അല്ലാഹുവുമായി ‎ഒരു ബന്ധവുമില്ല. നിങ്ങള്‍ അവരുമായി കരുതലോടെ ‎വര്‍ത്തിക്കുകയാണെങ്കില്‍ അതിനു വിരോധമില്ല. ‎അല്ലാഹു അവനെപ്പറ്റി നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു. ‎അല്ലാഹുവിങ്കലേക്കാണല്ലോ നിങ്ങള്‍ ‎തിരിച്ചുചെല്ലേണ്ടത്. ‎
Karakunnu-Elayavoor 3:28
29
പറയുക: നിങ്ങളുടെ മനസ്സിലുള്ളത് നിങ്ങള്‍ ‎ഒളിപ്പിച്ചുവെച്ചാലും തെളിയിച്ചുകാട്ടിയാലും അല്ലാഹു ‎അറിയും. ആകാശഭൂമികളിലുള്ളതെല്ലാം അവനറിയുന്നു. ‎അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവനാണ്. ‎
Karakunnu-Elayavoor 3:29
30
ഓര്‍ക്കുക: ഓരോ മനുഷ്യനും താന്‍ ചെയ്ത ‎നന്മയുടെയും തിന്മയുടെയും ഫലം നേരില്‍ ‎കണ്ടറിയും ദിനം വരാനിരിക്കുന്നു. ആ ദിനം തന്നില്‍ ‎നിന്ന് ഏറെ ദൂരെയായിരുന്നെങ്കിലെന്ന് ഓരോ മനുഷ്യനും ‎അന്ന് ആഗ്രഹിച്ചുപോകും. അല്ലാഹു തന്റെ ‎ശിക്ഷയെക്കുറിച്ച് നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു. ‎അല്ലാഹു തന്റെ അടിമകളോട് പരമദയാലുവാകുന്നു. ‎
Karakunnu-Elayavoor 3:30