1
മതത്തെ നിഷേധിക്കുന്നവനെ നീ കണ്ടോ?
Karakunnu-Elayavoor
107:1
2
അത് അനാഥയെ ആട്ടിയകറ്റുന്നവനാണ്.
Karakunnu-Elayavoor
107:2
3
അഗതിയുടെ അന്നം കൊടുക്കാന്‍ പ്രേരിപ്പിക്കാത്തവനും.
Karakunnu-Elayavoor
107:3
4
അതിനാല്‍ നമസ്കാരക്കാര്‍ക്ക് നാശം!
Karakunnu-Elayavoor
107:4
5
അവരോ, തങ്ങളുടെ നമസ്കാര കാര്യത്തില്‍ അശ്രദ്ധരാണ്.
Karakunnu-Elayavoor
107:5
6
അവര്‍ ആളുകളെ കാണിക്കാന്‍ വേണ്ടി ചെയ്യുന്നവരാണ്.
Karakunnu-Elayavoor
107:6
7
നിസ്സാരമായ സഹായം പോലും മുടക്കുന്നവരും.
Karakunnu-Elayavoor
107:7